2010 ജൂലൈ 12, തിങ്കളാഴ്‌ച

പലവട്ടം ....എല്ലാ‍വഴിക്ക്യും ചിന്തിച്ചു...! സാധ്യമല്ല. ഞാന്‍ ഞാന്‍ തന്നെയാണ്. ഞാനെങ്ങിനെ എന്നെ മനസ്സിലാക്കുന്ന മറ്റൊന്നാകും..?!! ഞാന്‍ കണ്ട ആനയും ഓടിയ ഞാനും സ്വപ്നസമയത്ത് സത്യം തന്നെ ആയിരുന്നു....ഞാന്‍ പേടിക്ക്യുകയും ചെയ്തു. അപ്പോള്‍ അതു കണ്ടുകൊണ്ട് വേറൊരാളവിടുണ്ടായിരുന്നോ..?! അതും ഞാന്‍ തന്നെയായിരുന്നില്ലേ..? ആയിരിക്ക്യും ഇല്ലെങ്കില്‍ പിന്നെ ഞാനതെങ്ങിനെ ഓര്‍ക്കും,,,?! അതോ സ്വപ്നമോര്‍ക്കുന്ന ഈ അവസ്ഥയും ഇനി ഞാന്‍ മാറിനിന്നോര്‍ക്കുമോ..?!
...ഒരു പക്ഷെ ഓര്‍ക്കുമായിരിക്ക്യാം...അന്നു ഗര്‍ഭപാത്രത്തില്‍ വച്ച് ശരീരം മെനഞ്ഞെടുത്തതല്ലേ ഈ മനസ്സ്.....ആ മനസ്സിന്റെ ശക്തിപ്രകടനങ്ങളായിരുന്നല്ലോ പിന്നെ കൈകോര്‍ത്തൊഴുകിയ വര്‍ഷങ്ങളൊക്കെയും അതില്‍ സംഭവങ്ങള്‍ വന്നു സ്വപ്നങ്ങള്‍ വന്നു......ഈ ശരീരം കൊണ്ടത് എന്തൊക്കെ ചെയ്തു..?! അല്ല... എന്തൊക്കെ ചെയ്യിച്ചൂ..?....കണ്ണുണ്ടെങ്കിലും ചിലപ്പോള്‍ കാണില്ല...കാതുണ്ടായിട്ടു ചിലതു കേട്ടില്ല... ഉള്ളിലുള്ളോരു വാസനക്ക്യൊത്ത് അതു പോകുന്നു...അതിന്റെ വഴിക്ക്....അതിനെ അനുസരിക്കലേ ഈ പാവം ശരീരത്തിനു വഴിയുള്ളൂ....
കൈയും കാലും ഒക്കെ അവന്റെ അടിമകള്‍...ഉദരം നിറഞ്ഞാല്‍ പിന്നെ അതിന്റെ പണി സങ്കല്‍പ്പങ്ങള്‍ നെയ്യലാണ്....എന്നിട്ടതിനു വേണ്ടി ഈ വെള്ളം നിറഞ്ഞ സഞ്ചിയും കൊണ്ട് ഒരു സഞ്ചാരവും.... ഇവനാണോ ഈ ദൃശ്യപ്രപഞ്ചത്തെ നിയന്തിക്ക്യുന്ന അദൃശ്യന്‍....?! കാണാന്‍ പറ്റുന്നില്ലെങ്കിലും ഉണ്ടവന്‍....എവിടെയോ...ഒരു അജ്ഞാതരൂപിയായി...

1 അഭിപ്രായം: